Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Gate Was

Thrissur

തെ​ക്കേ ഗോ​പു​ര​വാ​തി​ല്‍ വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി പൊ​ളി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ത്സ​വ​ക്കാ​ല​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റുമ​തി​ലി​ന്‍റെ തെ​ക്കേ​ന​ട​പ്പു​ര വ​ഴി പൊ​ളി​ച്ച് വീ​തി കൂ​ട്ടു​ന്നു. ഏ​ഴ​ടി വീ​തി​യി​ലാ​ണു പു​തി​യ വാ​തി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്.

ഉ​ത്സ​വം അ​ടു​ത്തസാ​ഹ​ച​ര്യ​ത്തി​ല്‍ 75,000 രൂ​പ ചെ​ല​വ​ഴി​ച്ച് താ​ത്കാ​ലി​ക ഇ​രു​മ്പു​വാ​തി​ല്‍ സ്ഥാ​പി​ക്കും. ഉ​ത്സ​വ ശേ​ഷം സ്‌​പോ​ണ്‍​സ​റെ ക​ണ്ടെ​ത്തി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​പ്പു​ര​യും പ​ടി​ഞ്ഞാ​റേ ന​ട​പ്പു​ര​യും പു​ന​ര്‍​നി​ര്‍​മി​ച്ച​തു​പോ​ലെ തെ​ക്കേ ന​ട​പ്പു​ര​യും പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ 130 സെ​ന്‍റീമീ​റ്റ​ര്‍ വീ​തി​യു​ള്ള മ​ര​ത്തി​ന്‍റെ വാ​തി​ലാ​ണ് തെ​ക്കേ​ന​ട​പ്പു​ര​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് മാ​റ്റി​യാ​ണ് ഇ​പ്പോ​ള്‍ താ​ത്കാ​ലി​ക​മാ​യി ഇ​രു​മ്പി​ന്‍റെ വാ​തി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ ക്ഷേ​ത്ര​മ​തി​ല്‍ക്കെ​ട്ടി​ന​ക​ത്തു​നി​ന്നു കു​പ്പി​ക്ക​ഴു​ത്തു​പോ​ലെ​യു​ള്ള ഈ ​ഭാ​ഗ​ത്തു​കൂ​ടെ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു പു​റ​ത്തി​റ​ങ്ങാ​ന്‍ വ​ള​രെ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​ണ്ട്.

ആ​ളു​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് വാ​തി​ല്‍ വീ​തികൂ​ട്ടി നി​ര്‍​മി​ക്ക​ണ​മെ​ന്ന് പൊ​ലീ​സും അ​ഗ്നി​ശ​മ​നാ​സേ​ന​യും കു​റേ കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ള്‍ ഈ ​പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​ത്. കി​ഴ​ക്കേന​ട​യി​ലെ ആ​ന​വാ​തി​ല്‍ വീ​തി​കൂ​ട്ടു​ന്ന പ്ര​വൃത്തി​യും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലാ​പ​രി​പാ​ടി ദേ​ശീ​യ സം​ഗീ​ത- നൃ​ത്തോ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ ആ​രം​ഭി​ച്ച​തോ​ടെ തെ​ക്കേ​ന​ട​യി​ല്‍ കു​ള​ത്തി​ന് എ​തി​ര്‍​വ​ശ​ത്ത് പ​ന്ത​ല്‍കെ​ട്ടി അ​ക​ത്തും പു​റ​ത്തു​മാ​യി​ട്ടാ​ണ് ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തു​മൂ​ലം ഇ​തു​വ​ഴി​യു​ള്ള ആ​ളു​ക​ളു​ടെ സ​ഞ്ചാ​രം വ​ള​രെ​യേ​റെ​യാ​യി.

മാ​ത്ര​മ​ല്ല, തൊ​ട്ട​ടു​ത്ത ഉ​ണ്ണാ​യി​വാ​ര്യ​ര്‍ ക​ലാ​നി​ല​യം ഹാ​ളി​ലാ​ണ് സം​ഘാ​ട​ക​ര്‍​ക്കും ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കും ഭ​ക്ഷ​ണം സ​ജ്ജ​മാ​ക്കാ​റു​ള്ള​ത്. അ​തോ​ടെ ഏ​തു​സ​മ​യ​ത്തും ആ​ളു​ക​ള്‍ ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കു​ന്ന​ത് വ​ലി​യ തി​ര​ക്കു​ക​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ പോ​ലീ​സ് വാ​തി​ലി​ന് വീ​തി​കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.


ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ണി​പ്പ​യ്യൂ​ര്‍ കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി ന​ല്‍​കി​യ ക​ണ​ക്കു​പ്ര​കാ​രം ക്ഷേ​ത്രാ​ചാ​ര​മ​ര്യാ​ദ​ക​ള്‍ പാ​ലി​ച്ചാ​ണ് ന​ട​പ്പു​ര​വ​ഴി വീ​തികൂ​ട്ടി നി​ര്‍​മി​ക്കു​ന്ന​തെ​ന്നും ദേ​വ​സ്വം അ​റി​യി​ച്ചു.

Latest News

Corehub Up